ദേശീയം

കര്‍ഷകരെ കൈവിട്ട് കേന്ദ്രം, വായ്പ എഴുതിത്തള്ളാന്‍ സംസ്ഥാനങ്ങള്‍ പണം കണ്ടെത്തണം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതിലപ്പുറം കാര്‍ഷിക വായ്പകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഒന്നും പറയാനില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

വായ്പ എഴുത്തിള്ളണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാവുന്നതിനിടയിലാണ് കര്‍ഷകരെ പൂര്‍ണമായും കൈയൊഴിയുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പ എഴുതിത്തള്ളല്‍ പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുളള പണം സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വായ്പ എഴുതിത്തള്ളുന്നതില്‍ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുമോയെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

കര്‍ഷകരുടെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വായ്പ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ശക്തമായ സമരം നടക്കുന്ന മധ്യ്പ്രദേശില്‍ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാടു പ്രഖ്യാപിച്ചിട്ടില്ല. കാര്‍ഷിക കടങ്ങള്‍ എഴിത്തള്ളല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയ്ക്കു പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രക്ഷോഭപാതയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി