ദേശീയം

ബംഗാളിനെ പകുത്ത് ഗൂര്‍ഖാലാന്റ് രൂപീകരിക്കണം; ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച ബന്ദില്‍ ഡാര്‍ജിലിങില്‍ വ്യാപക  അക്രമം 

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ജിലിങ്:പശ്ചിമ ബംഗാളിനെ രണ്ടായി പകുത്ത് ഗൂര്‍ഖാലാന്റ് എന്ന പുതിയ സംസ്ഥാനം ഉണ്ടാക്കണെന്ന് ആവശ്യപ്പെട്ട് ഗോര്‍ഖാലാന്റ് അനുകൂലികള്‍ നടത്തിയ ബന്ദിന്റെ രണ്ടാം ദിവസം ഡാര്‍ജിലിങില്‍ പരക്കെ അക്രമം. പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ഇരച്ചുകയറുകയായിരുന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രക്ഷോഭകാരികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയത്. 

വര്‍ഷങ്ങളായി ഡാര്‍ജിലിങ് താഴ്‌വരയില്‍ ഗൂര്‍ഖാലാന്റിന് വേണ്ടി ആവശ്യമുയര്‍ന്നുവരികയാണ്.ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ചയാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃതേവം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു