ദേശീയം

മാംസം കഴിക്കരുത്, ലൈംഗീക ബന്ധം ഒഴിവാക്കണം; ഗര്‍ഭിണികള്‍ക്ക് മോദി സര്‍ക്കാരിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാംസ ഭക്ഷണം ഒഴിവാക്കണം, ഗര്‍ഭം ധരിച്ചതിന് ശേഷം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ചിന്തകള്‍ ശുദ്ധമാക്കണം, രാജ്യത്തെ ഗര്‍ഭിണികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളാണ് ഇവ. ആരോഗ്യമുള്ള കുഞ്ഞുണ്ടാകുന്നതിനായി നല്ല ചിത്രങ്ങള്‍ മുറിയില്‍ പതിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. 

ആയുഷ് മന്ത്രാലയം പുറത്തുവിട്ട മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ എന്ന ബുക്ക് ലെറ്റിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിന്റെ മുന്നോടിയായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ശാസ്ത്രീയമല്ല എന്ന് ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാംസാഹാരത്തില്‍ നിന്നാണ് പ്രോട്ടീനും,  അയേണും കൂടുതലായി ലഭിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പറയുന്നത് പോഷകാഹാര കുറവിനും, രക്തക്കുറവിനും ഇടയാക്കും. 

അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് സംരക്ഷണം തീര്‍ക്കുന്നതിനാല്‍ ഗര്‍ഭകാലത്തെ ലൈംഗീക ബന്ധം കുഞ്ഞിനെ ബാധിക്കുന്നില്ല. എന്നാല്‍ ആദ്യ മൂന്ന് മാസം ലൈംഗീക ബന്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി