ദേശീയം

കര്‍ഷക സമരം; യോഗ ദിനത്തില്‍ കര്‍ഷകര്‍ നടുറോഡിലും ബസ്റ്റാന്റിലും യോഗ ചെയ്ത് പ്രതിഷേധിക്കും

സമകാലിക മലയാളം ഡെസ്ക്

ലോക യോഗദിനമായി ആചരിക്കുന്ന ജൂണ്‍ 21ന് കര്‍ഷകര്‍ പ്രതിഷേധസൂചകമായി നടുറോഡിലും ബസ്റ്റാന്റിലും യോഗ ചെയ്ത് പ്രതിഷേധിക്കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകരുടെ സമരം ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി യോഗ ദിനത്തിന് പ്രക്ഷോഭങ്ങള്‍ നടത്താനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം രാജ്യത്തെ കര്‍ഷകരെല്ലാം യോഗ ചെയ്യും. എന്നാല്‍ കര്‍ഷകര്‍ മോദിയില്‍ നിന്ന് വ്യത്യസ്തമായി ശവാസനം മാത്രമാകും ചെയ്യുക. റെയില്‍വേ ട്രാക്കുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, റോഡുകള്‍, ജംഗ്ഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ യോഗ ചെയ്ത് കര്‍ഷകര്‍ രാജ്യത്തെ സ്തംഭനാവസ്ഥയിലാക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ശിവകുമാര്‍ ശര്‍മ പറഞ്ഞു. 

മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ശിവകുമാര്‍ ശര്‍മയെന്ന ആര്‍എസ്എസ് മുന്‍ നേതാവാണ് മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മധ്യപ്രദേശിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശര്‍മ ആര്‍എസ്എസ് വിട്ട് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ് എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും വിളകള്‍ക്ക് താങ്ങുവില കൊണ്ടുവരാനുമാണ് രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തുന്നത്. സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ മധ്യപ്രദേശില്‍ ആറ് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി