ദേശീയം

എയര്‍പോര്‍ട്ടില്‍ ബഹളം വെച്ച എംപിക്ക് യാത്ര വിലക്കുമായി വിമാന കമ്പനികള്‍

സമകാലിക മലയാളം ഡെസ്ക്

എയര്‍പോര്‍ട്ടില്‍ ബഹളം വെച്ച തെലുങ്ക് ദേശം എംപിക്ക് ആഭ്യന്തര എയര്‍ലൈന്‍ കമ്പനികളുടെ യാത്ര വിലക്ക്. വൈകിയെത്തിയതിനെ തുടര്‍ന്ന് ബോര്‍ഡിങ് പാസ് നല്‍കാതിരുന്നതോടെയാണ് എംപി വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചത്.

ബോര്‍ഡിങ് പാസ് നല്‍കാന്‍ തയ്യാറാകാതിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നിലപാടിനെതിരെ ജെ.സി. ദിവാകര്‍ റെഡ്ഡി ബഹളമുണ്ടാക്കുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയതിന് താന്‍ ക്ഷമ ചോദിക്കില്ലെന്നും എംപി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വിമാന കമ്പനികള്‍ തെലുങ്ക് ദേശം എംപിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എംപിക്ക് എതിരെ വിമാന കമ്പനികള്‍ക്ക് നടപടി എടുക്കേണ്ടി വരുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ നടപടിയെ തുടര്‍ന്ന് ശിവസേന എംപി രവിന്ദ്ര ഗയ്ക്വാദിനും വിമാന കമ്പനികള്‍ പറക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്റര്‍ ചട്ടങ്ങള്‍ പ്രകാരം ആഭ്യന്തര സര്‍വീസുകളില്‍ വിമാനം പറന്നുയരുന്നതിന് 45 മിനിറ്റ് മുന്‍പ് ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് 28 മിനിറ്റ് മുന്‍പാണ് എംപി എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും ഇന്‍ഡിഡോ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍