ദേശീയം

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിനുള്ളില്‍ മലയാളി യുവതിക്ക് സുഖപ്രസവം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനയാത്രയ്ക്കിടയില്‍ മലയാളി യുവതിക്ക് സുഖപ്രസവം. വിമാനം മുംബൈയിലിറക്കി യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്. പിന്നീട് യുവതി പ്രസവിച്ചു.

ജെറ്റ് എയര്‍വേസ് 569 വിമാനത്തില്‍ വെച്ചായിരുന്നു യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞു. ഏകദേശം ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായ കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും യാത്ര തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വിമാനത്താവളത്തിലെ ആംബുലന്‍സില്‍ തന്നെയാണ് യുവതിയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്. 
രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്കു പറന്നു. യുവതിക്കൊപ്പം വേറെയാരും ഇല്ലാത്തതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ വിമാനക്കമ്പനി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി