ദേശീയം

ആര്‍ക്ക് അറിയാം ഈ രാംനാഥ് കോവിന്ദിനെയെന്ന് മമത; അറിയാത്തൊരാള്‍ക്ക് പിന്തുണ നല്‍കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച രാംനാഥ് ഗോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ഒരാള്‍ക്ക് പിന്തുണ നല്‍കണമെങ്കില്‍ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം. എന്‍ഡിഎയുടെ ഈ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാണെന്ന  ചോദ്യമാണ് മമത ഉന്നയിച്ചിരിക്കുന്നത്. 

പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി 22ന് യോഗം ചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ച് കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ലെന്നും ആസാദ് വ്യക്തമാക്കി. 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏത് പക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും, യുപിഎയുമായി കൂടിയാലോചന നടത്തുമെന്നും സമാജ് വാദിപാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു