ദേശീയം

മോദിക്ക് രാംനാഥ് ഗോവിന്ദ് പ്രിയങ്കരനായത്  ഈ നാല് കാരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ ഇന്നലെ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും സുഷമാ സ്വരാജിന്റെയും തവാര്‍ ചന്ദ് ഗലോട്ടിന്റെയും സുമിത്രാമഹാജന്റെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും പരിഗണിച്ചത് കോവിന്ദിനെയാണ്. ഇക്കാര്യം അമിത് ഷാ തന്നെ തുറന്നുപറയുകയും ചെയ്തു. നാല് കാരണങ്ങളാലാണ് കോവിന്ദ് മോദിക്ക് പ്രിയങ്കരനായത്.

ദളിത് അജണ്ട പരിപോക്ഷിപ്പിക്കുക

ദീര്‍ഘകാലമായി ബിജെപി ആര്‍എസ്എസ് ആഗ്രഹിക്കുന്നതാണ് ദളിത് വിഭാഗങ്ങളെ ഹിന്ദുസമൂഹത്തിന്റെ ഭാഗമാക്കി മാറ്റുക എന്നത്. ആലക്ഷ്യത്തിലേക്കുള്ള വഴിയാണ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം. കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് വലിയ നേട്ടമാകുമെന്നുമാണ് വിലയിരുത്തല്‍

അദ്വാനിയെയും ജോഷിയെയും ഒതുക്കുക

ഒരു ദളിതനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിലൂടെ രാഷ്ട്രപതി സ്ഥാനം സ്വപ്‌നം കണ്ട അദ്വാനിയെയും ജോഷിയെയും ഒതുക്കാനായി. 2014ല്‍ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായത് മുതല്‍ രാഷ്ട്രപതി ഉപരാഷ്ട്രപതി സ്ഥാനം തേടിയെത്തുമെന്നായിരുന്നു കണക്ക് കൂട്ടല്‍

പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുക

സ്ഥാനാര്‍ത്ഥിയായി ഒരു ദളിതനെ മുന്നോട്ട് വെക്കുന്നതിലൂടെ പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷയും. ടിആര്‍എസിന്റെയും വൈഎസ്ആറിന്റെയും ബിജുജനതാദളിന്റെയും പിന്തുണ ലഭിക്കുകയും മായാവതിയും നിതീഷ് കുമാറും പിന്തുണയ്ക്കുന്ന  സ്ഥിതി വിശേഷവും ഉണ്ടായി.

ലക്ഷ്യം ഉത്തര്‍പ്രദേശ്

2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുക. 80 ലോക്‌സഭാ സീറ്റുകളില്‍ 73 എണ്ണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനും ബിജെപിക്ക് കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശുകാരനായ കോവിന്ദ് രാഷ്ട്രപതിയായുന്നതോടെ വാരാണസിയില്‍ നിന്നുളള എംപിയായ മോദിയ്ക്ക് ശേഷം സംസ്ഥാനത്തുനിന്നും ഉന്നതസ്ഥാനത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയുമാകും. കൂടാതെ യുപിയില്‍ നിന്നുള്ള ആദ്യരാഷ്ട്രപതിയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം