ദേശീയം

കര്‍ണനെ ജയിലിലടയ്ക്കു; കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പിടിയിലായ മുന്‍ കല്‍ക്കത്ത ഹെക്കോടതി ജഡ്ജി സിഎസ് കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സിഎസ് കര്‍ണന്‍ ശിക്ഷ അനുഭവിച്ചേ തീരൂ എന്നും സുപ്രീം കോടതി. തന്റെ ശിക്ഷ ഇളവുചെയ്യണമെന്നും ഇടക്കാല ജാമ്യം നല്‍കണമെന്നുമായിരുന്നു കര്‍ണന്റെ ഹര്‍ജി. ഇത് തള്ളിയാണ് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. 

ബംഗാളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ജസ്റ്റിസ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചു. തുടര്‍ന്ന  പ്രസിഡന്‍സി ജയിലിലേക്കുമാറ്റും. ചൊവ്വാഴ്ച രാത്രിയാണ് ജസ്റ്റിസ് കര്‍ണന്‍ തമിഴ്‌നാട്ടില്‍വെച്ച് അറസ്റ്റിലാവുന്നത്. 

ദളിതനായതിന്റെ പേരിലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നാണ് ജസ്റ്റിസ് കര്‍ണന്റെ അഭിപ്രായം. മെയ് 9നാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചത്. അധികാരത്തിലിരിക്കെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെടുന്ന ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.  

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ സഹജഡ്ജ്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ശിക്ഷ വിധിച്ചതാണ് കോടതിയലക്ഷ്യ നടപടിയിലെത്തിച്ചത്. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കാതെ തനിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുകയാണ് സുപ്രീം കോടതി ചെയ്തതെന്നാണ് കര്‍ണന്‍ പറയുന്നത്. കൂടാതെ കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു