ദേശീയം

റേഷന്‍ സബ്‌സിഡി പറ്റുന്നവരുടെ വീടിന് മുന്നില്‍ ഞാന്‍ ദരിദ്രനാണെന്ന് ചുവരിലെഴുതിവെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ജെയ്പൂര്‍: റേഷന്‍ സബ്‌സിഡി പറ്റുന്നവരുടെ വീടിന് മുന്നില്‍ ഞാന്‍ ദരിദ്രനാണെന്ന ബോര്‍ഡ് തൂക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഞാന്‍ ദരിദ്രനാണ്,ഞാന്‍ പരമ ദരിദ്രനാണ് തുടങ്ങി വാക്യങ്ങളെഴുതിയ ബോര്‍ഡുകളാണ് വീടുകള്‍ക്ക് മുന്നില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ എഴുതി തൂക്കിയിരിക്കുന്നത്. 

സബ്‌സിഡികള്‍ ഉറപ്പാക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ അപമാനിക്കുന്ന നടപടിയാണെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.


ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കിട്ടുന്ന റേഷന്റെ വിഹിതമടക്കമാണ് വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് വലിയ അപമാനമാണെന്ന് ജനങ്ങള്‍ പരാതിപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. വീടിന് മുന്നിലൂടെ കടന്നു പോകുന്നവര്‍ തങ്ങളെ കളിയാക്കുന്നു. ഇതില്‍ ലജ്ജ തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. കുറച്ച് ഗോതമ്പിനായി സര്‍ക്കാര്‍ തങ്ങളുടെ ചുവരുകള്‍ വൃത്തികേടാക്കിയെന്ന് മറ്റൊരു ഗ്രാമീണന്‍ പ്രതികരിച്ചു. മൂന്ന് അംഗങ്ങളുള്ള കുടുംബത്തിന് വെറും 15 കിലോ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായാണ് ഞങ്ങളുടെ ചുവരുകള്‍ വൃത്തകേടാക്കുന്നത്. സര്‍ക്കാര്‍ പാവപ്പെട്ടവരെ കളിയാക്കുകയാണെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി