ദേശീയം

പ്രേതം നിര്‍ദേശിച്ചെന്ന് പറഞ്ഞ് അച്ഛന്‍ ഒരു വയസുള്ള കുഞ്ഞിന്റെ ചെവി മുറിച്ചുമാറ്റി

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹിയില്‍ ഒരു വയസുപോലും തികഞ്ഞിട്ടില്ലാത്ത പെണ്‍കുഞ്ഞിന്റെ ചെവി അച്ഛന്‍ മുറിച്ചു മാറ്റി. ചെവി മുറിച്ചു മാറ്റിയില്ലെങ്കില്‍ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രേതം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് കുഞ്ഞിന്റെ അച്ഛന്റെ വാദം. 

വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത് ബഹദൂറെന്ന വ്യക്തിയാണ് കുഞ്ഞിന്റെ ചെവി മുറിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചിരുന്നു. ഇതിന് ശേഷം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. 

ആദ്യത്തെ കുട്ടി മരിച്ചതിന് ശേഷം, രണ്ടാമത്തെ കുഞ്ഞിനേയും പ്രേതം തട്ടിയെടുക്കുമെന്ന് ഇയാള്‍ പറയാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ മകളുടെ ചെവി മുറിച്ചെടുക്കുകയായിരുന്നു. 

കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന ബന്ധുക്കളും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ