ദേശീയം

ബീഫിന്റെ പേരില്‍ വീണ്ടും കൊലപാതകം: ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഡെല്‍ഹിയില്‍ യുവാവിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊന്നു. ഇയാളുടെ ബന്ധുക്കളായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ജുനൈദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പെരുന്നാള്‍ പ്രമാണിച്ച് ഡെല്‍ഹിയിലെ സാധാര്‍ ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. 

ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ജുനൈദിനേയും സഹോദരന്‍മാരായ ഹാഷിമിനെയും ഷാക്കിറിനെയും സഹയാത്രികര്‍ ആക്രമിക്കുകയും പിന്നീട് യാത്രക്കാരിലൊരാള്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാള്‍ മരിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ ഹാഷിമിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍