ദേശീയം

മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യക്ക് കാരണം മദ്യപാനമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യ തുടര്‍ച്ചയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്താതാണെന്ന് മധ്യപ്രദേശ് പൊലീസ് റിപ്പോര്‍ട്ട്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത് ഉത്പന്നങ്ങള്‍ക്ക് വിലയില്ലാത്തതല്ലെന്നും മദ്യപാനവും മറ്റുപ്രശ്‌നങ്ങളുമാണെന്ന് അക്കമിട്ടുനിരത്തുന്നതാണ് റിപ്പോര്‍ട്ട്.  കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍  സംസ്ഥാനത്തില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ കര്‍ഷക ആത്മഹത്യയെ കുറിച്ച് കേന്ദ്രമനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞ സാഹചര്യത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത് വിവിധ  കാരണങ്ങളാണെന്നും അത് കുടുംബപരമായ പ്രശ്‌നങ്ങള്‍, മദ്യപാനം, വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി കാരണങ്ങളുടെ പട്ടിക റിപ്പോര്‍ട്ടില്‍ നീളുന്നു.

കഴിഞ്ഞ 17 ദിവസത്തിനിടെ മധ്യപ്രദേശില്‍ 21 കര്‍ഷകര്‍ ആത്മഹത്യചെയ്തിരുന്നു. ഭൂരിഭാഗം കര്‍ഷകരുടെയും മരണത്തിന് കാരണമായത് കടക്കെണിയായിരുന്നെന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. 50 ശതമാനം ലാഭം കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറഞ്ഞാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും ഇപ്പോള്‍ നടത്തുന്നത് കര്‍ഷക വിരുദ്ധ സമീപനമാണെന്നുമാണ് പ്രതിപക്ഷം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്ര മഴ

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു