ദേശീയം

സ്മാര്‍ട്ട്‌സിറ്റി പട്ടിക; മൂന്നാംഘട്ടത്തില്‍ തിരുവനന്തപുരം മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്ന 30 നഗരങ്ങളുടെ മൂന്നാംഘട്ട പട്ടിക കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പുറത്തുവിട്ടു. മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ തിരുവന്തപുരമാണ് മുന്നില്‍. 90 നഗരങ്ങളെയാണ് സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചത്തീസ്ഗഡിന്റെ തലസ്ഥാനമായ നയാ റെയ്പൂരാണ് രണ്ടാം സ്ഥാനത്ത്.  രാജ്‌കോട്ട്, അമരാവതി, പാറ്റ്‌ന, കരിംനഗര്‍, മുസാഫര്‍പൂര്‍, പുതുച്ചേരി, ഗാന്ധിനഗര്‍, ശ്രീനഗര്‍, സാഗര്‍, കര്‍ണാല്‍, സാറ്റ്‌ന, ബംഗളുരൂ, ഷിംല, ഡെറാഡൂണ്‍, തിരുപൂര്‍, പിംപ്രി ചിഞ്ച്‌വാദ്, ബിലാസ്പൂര്‍, പശിഘട്ട്, ജമ്മു, ദോദ്,തിരുനെല്‍വേലി, തൂത്തുക്കുടി, തിരുച്ചുറപ്പള്ളി, ജാന്‍സി, ഐസ്‌വാള്‍, അലഹബാദ്, അലിഗഡ്, ഗാംങ്‌ടോക്ക് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച സ്ഥലങ്ങള്‍ 

45 നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്താനായി പരിഗണിക്കപ്പെട്ടത്. ഇതില്‍ നിന്നാണ് 30 നഗരങ്ങളെ തിരഞ്ഞെടുത്തത്. ഇനി പത്തുനഗരങ്ങളെ കൂടി സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 20 നഗരങ്ങളുടെ പട്ടികയില്‍ നിന്നാവും പത്ത് നഗരങ്ങളെ തിരഞ്ഞെടുക്കുക

പട്ടികയില്‍ ഇടംപിടിച്ച നഗരങ്ങള്‍ക്ക് സ്മാര്‍ട്ട്‌സിറ്റിമിഷന്റെ ഭാഗമായി അഞ്ച് വര്‍ഷത്തിനിടെ വിവിധഘട്ടങ്ങളിലായി വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപ നല്‍കും.

>  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍