ദേശീയം

ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുതിയ മൊബൈല്‍ കണക്ഷനും ഇല്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഇനി പുതിയ സിം കണക്ഷന്‍ എടുക്കാനാകില്ല. പ്രിപ്പെയ്ഡില്‍ നിന്നും പോസ്റ്റ്‌പെയ്ഡിലേക്ക് കണക്ഷന്‍ മാറണമെങ്കിലും, നിലവിലുള്ള സിം തുടര്‍ന്നും ഉപയോഗിക്കണമെങ്കിലും ആധാര്‍ കാര്‍ഡിന്റെ കോപി നിര്‍ബന്ധമായും നല്‍കണം. 

നിലവില്‍ ഉപയോഗിക്കുന്ന സിം അടുത്ത വര്‍ഷം ഫെബ്രുവരി ആറിന്‌
 ശേഷം ഉപയോഗിക്കണമെങ്കില്‍ സിം, ആധാര്‍ കാര്‍ഡുമായി 
ബന്ധിപ്പിക്കണം. ഇതുവരെ ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ വിവിധ ടെലികോം സേവനദാതാക്കള്‍ ഐഡി പ്രൂഫായി ഉപയോക്താക്കളില്‍ നിന്നും സ്വീകരിച്ചിരുന്നു. 

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വന്നതോടെ ഐഡി പ്രൂഫിന് ആധാര്‍ കാര്‍ഡിന്റെ കോപ്പി ടെലികോം കമ്പനികള്‍ നിര്‍ബന്ധമാക്കി. ഇതോടെ ഫോണ്‍ കണക്ഷന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ് ജനങ്ങള്‍.

ആധാര്‍ കാര്‍ഡ് ഒരു വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് വിമര്‍ശനം ഉയരുന്നതെങ്കിലും, ഫോണ്‍ കണക്ഷനേക്കാള്‍ വലുതല്ല സ്വകാര്യത എന്ന നിലയിലേക്കാണ് ഇപ്പോള്‍ ജനങ്ങളുടെ ചിന്ത. എന്നാല്‍ ആധാര്‍ കാര്‍ഡുമായി സിം ബന്ധിപ്പിക്കുന്നത് എന്തിനെന്ന ചോദ്യം കസ്റ്റമര്‍ സര്‍വീസ് സെന്റിലെത്തുന്ന ഒരു വിഭാഗം ജനങ്ങള്‍ ചോദിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണിതെന്നാണ് അവര്‍ക്ക് ലഭിക്കുന്ന മറുപടി. 

ഫെബ്രുവരിയില്‍ ഫോണ്‍ കണക്ഷനുകള്‍ക്ക് ബയോമെട്രിക് വെരിഫിക്കേഷന്‍ വേണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നെങ്കിലും, ആധാര്‍ വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നില്ല. ടെലികോം അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സമയബന്ധിതമായി വീണ്ടും വെരിഫൈ ചെയ്യാന്‍ കമ്പനികളോട്  നിര്‍ദേശിച്ചിരുന്നു. 

ഇതിന് ശേഷം പുതിയ കണക്ഷനുകള്‍ക്ക് ടെലികോം കമ്പനികള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിര്‍ദേശം കസ്റ്റമേഴ്‌സിനും, ടെലികോം കമ്പനികള്‍ക്കും ഒരുപോലെ തലവേദനയാണെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. 

ഫോണ്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ വിവരം എസ്എംഎസ്, പത്രങ്ങളിലേയും ടെലിവിഷന്‍ ചാനലുകളിലേയും പരസ്യങ്ങളിലൂടെയും ജനങ്ങളെ അറിയിക്കണമെന്നും ടെലികോം കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ പലരുടേയും ആധാര്‍ കാര്‍ഡിലെ വിരലടയാളം, തങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളവുമായി യോജിക്കുന്നില്ലെന്ന പരാതിയും വിവിധ കസ്റ്റമര്‍കെയര്‍ സെന്ററുകളും ഉന്നയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം