ദേശീയം

മോദിയ്ക്കായി ഹിന്ദി പഠിച്ച് ഡൊണാള്‍ഡ് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:  അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ട്രംപുമായുള്ള ആദ്യകൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്. യഥാര്‍ത്ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയായിരുന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപ് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നു എന്നായിരിക്കും ട്രംപ് മോദിയോട് ഹിന്ദിയില്‍ പറയുക. ഇതിനുവേണ്ടി ആവശ്യമായ ഹിന്ദി ട്രംപ് പഠിച്ചതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.20നാണ് വൈറ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച. അഞ്ചുമണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

വാഷിങ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വെര്‍ജീനിയയില്‍ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടികാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്. വൈറ്റ് ഹൗസില്‍ പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത