ദേശീയം

ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഒരു സംഘം ആളുകളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കൊലപാതകത്തില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെപ്പറ്റി രമേഷ് മൊഴിനല്‍കിയിരുന്നു.

ഇരുപതോളം വരുന്ന ആള്‍ക്കൂട്ടമാണ് പതിനേഴുകാരനായ ജുനൈദിനേയും സഹോദരന്‍മാരെയും ആക്രമിച്ചത്. ഇവര്‍ ഡെല്‍ഹിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തങ്ങളുടെ ഗ്രാമത്തിലേക്ക് പോകവെ ട്രെയിനില്‍ വെച്ചാണ് ആക്രമണത്തിനിരയായത്. 

ഇന്നലെ അറസ്റ്റിന് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. അവര്‍ തങ്ങളുടെ താടി പിടിച്ച് വലിച്ചെന്നും പശുത്തീനികള്‍ എന്നും മുല്ല എന്നും വിളിച്ചെന്നും ജുനൈദിന്റെ സഹോദരന്‍ ഹസീബ് മൊഴി നല്‍കിയിരുന്നു. ഹസീബ് തന്നെയാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൊലയാളികളെ തിരിച്ചറിഞ്ഞത്. പ്രതികളിലൊരാള്‍ക്ക് 
തലയില്‍ ചോരപുരണ്ട ബാന്‍ഡേജും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം