ദേശീയം

പിയെച്ച ആക്രമണം ഇന്ത്യയിലും; ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റഷ്യയിലും യുറോപ്പിലും ഉണ്ടായ പിയെച്ച റാന്‍സംവേര്‍ ആക്രമണം ഇന്ത്യയിലും.രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമായ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ റാന്‍സംവേര്‍ സ്തംഭിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുമ്പ് സൈബര്‍ ആക്രമണം നടത്തി ലോകത്തെ ഞെട്ടിച്ച വാനാക്രൈ പോലെ മറ്റൊരു വൈറസാണ് പിയെച്ചയും. 

ജെഎന്‍പിടിയിലെ ഗേറ്റ്‌വേ ടെര്‍മിനല്‍സ് ഇന്ത്യ (ജിടിഐ) യുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എപി മൊള്ളര്‍മീര്‍സ്‌ക് എന്ന ആഗോള കമ്പനിയ്ക്കു നേരെ കഴിഞ്ഞ ദിവസം റാന്‍സംവേര്‍ ആക്രമണം നടന്നിരുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ജിടിഐയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ചരക്ക് ഗതാഗതം തടസ്സപ്പെടുമെന്ന നിലവന്നതോടെ കൂടുതല്‍ സ്ഥലം കണ്ടെയ്‌നറുകള്‍ സൂക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി തുറമുഖ അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം റഷ്യയിലെ എണ്ണക്കമ്പനിയിലും ഉക്രെയിനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും വൈറസ് ആക്രമണം നടത്തിയിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയായ ഡബ്ല്യു.പി.പി.യും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മേയിലുണ്ടായ വാനാെ്രെക എന്ന റാന്‍സംവേറിന്റെ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ