ദേശീയം

ഒടുവില്‍ മുന്നറിയിപ്പുമായി നരേന്ദ്ര മോദി; ഗോരക്ഷകരുടെ പേരില്‍ അക്രമം അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്‌: രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഒടുവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോ രക്ഷകരുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

അഹിംസയുടേയും ഗാന്ധിയുടേയും നാടാണ് ഇന്ത്യ. നമ്മളിത് മറക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും മോദി ഉന്നയിച്ചു. പശുവിന്റെ പേരില്‍ കൊലപാതകം അംഗീകരിക്കില്ല. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മോദി പറഞ്ഞു.

ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് ട്രെയിനില്‍ വെച്ച് ജുനൈദ് എന്ന പതിനാറുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗോരക്ഷകരുടെ അതിക്രമങ്ങള്‍ പുറത്തുവന്നിട്ടും പ്രധാനമന്ത്രി മൗനം തുടര്‍ന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍