ദേശീയം

ന്യൂനപക്ഷങ്ങള്‍ക്ക് ഭയപ്പെടേണ്ട അവസ്ഥയില്ല; കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പശുക്കളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് പ്രധാമനമന്ത്രി മൗനം വെടിഞ്ഞതിനുപിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന  വാദവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥയില്ലാ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചില ശക്തികള്‍ സര്‍ക്കാരിന്റെ വികസന അജണ്ടകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പേടിയും അനിശ്ചിതത്വവും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍,അത് ചെറുതായാലും വലുതായാലും നടപടി സ്വീകരിക്കും. സെണ്ട്രല്‍ വഖഫ് കൗണണ്‍സിലിന്റെ യോഗത്തില്‍ സംസാരിരക്കുകയായിരുന്നു.

ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കില്ല എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് ട്രെയിനില്‍ വെച്ച് ജുനൈദ് എന്ന പതിനാറുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗോരക്ഷകരുടെ അതിക്രമങ്ങള്‍ പുറത്തുവന്നിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മുമ്പ് അബ്ബാസ് ന്യായീകരിച്ചിരുന്നു. രാജ്യത്ത് ഗോസംരക്ഷകര്‍ പ്രശ്‌നമൊന്നും സൃഷ്ടിക്കുന്നില്ലെന്നും മാധ്യമ സൃഷ്ടികളാണ് എന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത് വിവാദമായിരുന്നു. 

ഗോസംരക്ഷകരുടെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തക ഷബ്‌നം ഹഷ്മി രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഏറിവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തനിക്ക ലഭിച്ച കേന്ദ്രസര്‍ക്കാര്‍ ബഹുമതികള്‍ തിരികെ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി