ദേശീയം

1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് ചൈനയ്ക്ക് ജയ്റ്റ്‌ലിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 1962 ലെ യുദ്ധത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്നും പാഠംപഠിക്കണമെന്ന ചൈനീസ് സൈന്യത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1962ലെ ഇന്ത്യയല്ല ഇന്ത്യയെന്നും 2017 ലെ സ്ഥിതി വ്യത്യസ്തമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

1962ലെ അവസ്ഥ ചൈന ഇപ്പോള്‍ ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ടെന്നും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അന്നത്തെതില്‍ നിന്നും വ്യത്യസ്തമാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭൂമിക്ക് വേണ്ടിയുള്ള ചൈനയുടെ അവകാശവാദമാണെന്ന് ബൂട്ടാന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തീര്‍ത്തും തെറ്റായ കാര്യത്തിന് ചൈന ശ്രമിക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇക്കാര്യത്തില്‍ ബൂട്ടാന്റെ നിലപാട് ശരിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. അതേസമയം ആ പ്രദേശം ഭൂട്ടാന്റെ ഭാഗമല്ലെന്നാണ് ചൈനയുടെ അവകാശവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ