ദേശീയം

ബിജെപി വനിതാ നേതാവ് കുട്ടിക്കടത്തു കേസില്‍ പിടിയില്‍

പിടിഐ

ജയ്പാല്‍ഗുഢി: പശ്ചിമ ബംഗാളില്‍ ബിജെപി വനിതാ നേതാവ് ജുഹി ചൗധരി കുട്ടിക്കടത്തു കേസില്‍ പിടിയില്‍. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ബതാസിയയില്‍നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴു കുട്ടികളെ അനധികൃതമായി കടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് നാലു പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.

ജുഹി ചൗധരിക്കെതിരായ ആരോപണം പരിശോധിച്ചുവരികയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു. കുറ്റക്കാരിയെന്നു കണ്ടാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ദീലീപ് ഘോഷ് പറഞ്ഞു.

നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ സിഐഡി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ജിഒയുടെ മറവില്‍ കുട്ടികളെ വില്‍പ്പന നടത്തിയെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി