ദേശീയം

സിപിഐ-സിപിഎം പിന്തുണ ഇറോം ശര്‍മിളയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണ ഇറോംശര്‍മിളയ്ക്ക്. ആംആദ്മി തങ്ങളുടെ പിന്തുണ നേരത്തെ ഇറോം ശര്‍മിളയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിത്തിരുന്നു.ത്രിപുരയിയിലെ സിപിഎം എംപി ജിതേന്ദ്ര ചൗധരി ഇന്ന് ഇറോം ശര്‍മിളയ്ക്കായി തെരഞ്ഞെടുപ്പ് വേദിയില്‍ പ്രചാരണം നടത്തി. അഫ്‌സയ്‌ക്കെതിരെ ഇറോം നടത്തുന്ന പോരാട്ടത്തിന് ഇടതുപക്ഷവും നേരത്തെത്തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെയാണ് ഇറോ മത്സരരംഗത്തുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് രംഗത്തുള്ളതെങ്കില്‍ കൂടി മത്സരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ മുന്ന് എംഎല്‍എമാരാണ് സ്ത്രികളുടെ വിവാഗത്തില്‍ നിന്നുമുളളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കാകട്ടെ ഒരു എംഎല്‍എയാണ് ഉള്ളത്. നേരത്ത 5 എംഎല്‍എമാര്‍ സിപിഐയെ പ്രതിനിധാനം ചെയ്തുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇറോ ശര്‍മിളയെ പിന്തുണയ്ക്കുന്നതോടെ എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. സിപഐ ആറ് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ സിപിഎം രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍