ദേശീയം

ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വോട്ട് ചെയ്യുന്നതിനായി ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ബിജെപി. ഈ ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച ബിജെപിയുടെ നീക്കത്തിനെതിരെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. 

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ബിജെപിയുടെ ഭയമാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് പിന്നിലെന്ന് ശിവസേന കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ബിജെപിക്കെതിരായ വിമര്‍ശനം. 

മോദി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. എന്നാല്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും ബിജെപി തെരഞ്ഞെടുപ്പ് തോല്‍വി ഭയക്കുകയാണെന്ന് സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

പോളിങ് ബൂത്തുകളില്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ ബോളിങ് ബൂത്തുകളില്‍ വിന്യസിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് രണ്ടിനാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍