ദേശീയം

യുപി ആറാംഘട്ടം 57.03 ശതമാനം പോളിംഗ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യുപിയില്‍ ആറാംഘട്ട വോട്ടെടുപ്പില്‍ 57.03 ശതമാനം പോളിംഗ്. കുശിനഗര്‍, മാവു എന്നിവിടങ്ങളില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളെ അപേക്ഷിച്ച് ബിഎസ്പി ഏറ്റവും അധികം വോട്ട് നേടും എന്ന് വിലയിരുത്തപ്പെടുന്ന ഘട്ടത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രമായ ഘൊരക്പൂരിലും ഭേദപ്പെട്ട പോളിംഗാണ് നടന്നത്. മുലായത്തിന്റെമണ്ഡലമായ അസംഘട്ടിലും മികച്ച പോളിംഗാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ മുലായം പ്രചാരണത്തിനിറങ്ങാത്തതുകൊണ്ട് തന്നെ മണ്ഡലം ഏറെ ശ്രദ്ധേയമായിരുന്നു.

49 മണ്ഡലങ്ങളില്‍ നിന്നുമായി 635 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 175 പേരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളായാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യരണ്ടുമണിക്കൂറില്‍ പോളിംഗ് മെല്ലെപ്പോക്കായിരുന്നെങ്കിലും പിന്നീട് ഭേദപ്പെട്ട പോളിംഗിലേക്ക് എത്തുകയായിരുന്നു. നിരവധി പ്രമുഖരാണ് ഈ ഘട്ടത്തില്‍ മത്സരംഗത്തുണ്ടായിരുന്നത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത് ഘൊരഖ്പൂരിലായിരുന്നു. യോഗി ആദിത്യനാഥാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍