ദേശീയം

വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലി 'എന്‍ആര്‍ഐ' ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വീണ്ടും ദുരുപയോഗം ചെയ്യപ്പെട്ട് മുത്തലാഖ്. ഇത്തവണ് ഭര്‍ത്താവ്‌ വാട്‌സ് ആപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. 

മൂന്നു തവണ തലാഖ് എന്നെഴുതിയ ഫോട്ടോ വാട്‌സ് ആപ് ഡിസ്‌പ്ലേ ഫോട്ടോയാക്കിയാണ് അബ്ദുല്‍ അക്കീലെന്ന എന്‍ആര്‍ഐ ഭാര്യയെ മൊഴി ചൊല്ലിയിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തലാഖെന്ന് മൂന്നു തവണ ഇയാള്‍ തനിക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ചിരുന്നതായും ഹൈദരാബാദുകാരിയായ യുവതി പറയുന്നു.

ഭര്‍ത്താവിന്റെ തലാഖ് ചൊല്ലിയുള്ള വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിന് ശേഷം യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളെ 307 വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹശേഷം അമെരിക്കയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു  യുവതിക്ക് ഭര്‍ത്താവ് വാക്കു നല്‍കിയിരുന്നത്. എന്നാല്‍ വീട്ടിലെ മറ്റൊരു മരുമകള്‍ക്കൊപ്പം തന്നെ വേലക്കാരിയാക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'