ദേശീയം

ഠാക്കൂര്‍ഗഞ്ചില്‍ വെടിവെപ്പ്; ആക്രമിയെ കീഴ്‌പ്പെടുത്താനുളള ശ്രമം  ഊര്‍ജ്ജിതം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഠാക്കൂര്‍ഗഞ്ചില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. മേഖലയിലെ വീട്ടില്‍ ഒളിച്ചിരിക്കുന്ന ആക്രമിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഉജ്ജയനിയിലെ ട്രയിന്‍ അപകടവുമായി ബന്ധമുള്ളയാണ് ആക്രമിയെന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസും ആക്രമിയും ഏറ്റുമുട്ടലുണ്ടായ കാര്യം പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികളെ സമീപത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. 20 അംഗ കമാന്‍ഡോ സംഘമാണ് ആക്രമിയെ നേരിടുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ആക്രമിയെ കൂടാതെ കൂടുതല്‍പേര്‍ ഒളിച്ചിരുപ്പുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. നാളെ ഉത്തര്‍പ്രദേശില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തീവ്രവാദി ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത