ദേശീയം

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു, ഒരു ഭീകനെ വധിച്ചു 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അവസാനിച്ചു. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പിസ്റ്റള്‍,റിവോള്‍വര്‍,കത്തി തുടങ്ങിയ ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന വീട്ടില്‍ നിന്നും കണ്ടെത്തി. 

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ താക്കൂര്‍ഗഞ്ചിലെ വീട്ടില്‍ നിന്നും പൊലീസിന് നേരെ വെടിവെയ്പ്പുണ്ടാകുകയായിരന്നു. തുടര്‍ന്നാണ് പൊലീസ് തിരിച്ചടിച്ചത്. ഭീകര്‍ ഒളിച്ചിരിക്കുന്നു എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടയിലാണ് പൊസീസിനെതിരെ അക്രമമുണ്ടായത്. 
രണ്ട് ഭീകരര്‍ ഉണ്ട് എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ഒരാളുടെ ശവശരീരം മാത്രമാണ് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍