ദേശീയം

ഫാ ടോം ഉഴുന്നാലില്‍ എവിടെ?..

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഭീകരര്‍ ബന്ദികളാക്കി വെച്ച ഫാ ടോം ഉഴുന്നാലിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയുന്നില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ദുഖകരമായ വാര്‍ത്തകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്. 2016 മാര്‍ച്ച് നാലിനാണ് യെമനില്‍ വെച്ച് ഇദ്ദേഹം ബന്ദിയാക്കപ്പെട്ടത്. 

തെക്കന്‍ യെമനിലെ വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണ് ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നോ ഏത് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നോ അറിയാനായിട്ടില്ല. തട്ടിക്കൊണ്ടു പോയതിനു ശേഷം രണ്ടു തവണ അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നതൊഴിച്ചാല്‍ കൂടുതലൊന്നും ആര്‍ക്കും അറിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു