ദേശീയം

മാവോയിസ്റ്റ് ആക്രമണം; 11 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്നു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു ആക്രമണം. സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും, ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്. 

സിആര്‍പിഎഫ് ജവാന്മാരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ കൈവശപ്പെടുത്തിയതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍