ദേശീയം

ദ്വിഗ്‌വിജയ് സിങ്ങ് രാഷ്ട്രീയം മതിയാക്കണമെന്ന് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത് റാണെ

സമകാലിക മലയാളം ഡെസ്ക്

പനാജി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് രാഷ്ട്രീയം മതിയാക്കാണമെന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച എംഎല്‍എ വിശ്വജിത് റാണെ. സിങ്ങ് രാഷ്ട്രീയം വിടാന്‍ സമയമായി. സിങ്ങ് ചെയ്ത അബദ്ധമാണ് പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്നും റാണെ പറഞ്ഞു.
പാര്‍ട്ടി വിപ്പ് അവഗണിച്ച് വിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന റാണെ പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചിരുന്നു. ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ദ്വിഗ് വിജയ്‌സിങ്ങിന് ആഗ്രഹമുണ്ടായിരുന്നില്ലെന്നും റാണെ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി പ്രതാപ് സിങ് റാണെയുടെ മകനാണ് വിശ്വജിത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം പാര്‍ട്ടി ഓഫീസില്‍ നടന്ന നിയമസഭാ കക്ഷി നേതാക്കളുടെ യോഗം വെറും പ്രഹസനമായിരുന്നു. ഒരു തീരുമാനവും യോഗത്തില്‍ എടുത്തില്ല. എന്നാല്‍ ബിജെപി നേതാക്കള്‍ വീഡിയോ കണ്‍ഫറന്‍സ് വഴി ഡല്‍ഹിയിലുള്ള നേതാക്കളുമായി ചര്‍ച്ചചെയ്ത് കരുനീക്കങ്ങള്‍ നടത്തി.

എംഎല്‍എ സ്ഥാനം രാജിവെച്ച താന്‍ വീണ്ടും വാല്‍പോയ് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് റാണെ വ്യക്തമാക്കി. ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. ജയിച്ചാര്‍ പരീക്കര്‍ മന്ത്രിസഭയെ പിന്തുണയ്ക്കും. വികസനകാര്യത്തില്‍ തന്റെ മണ്ഡലം പിന്നാക്കം പോകാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്താമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍