ദേശീയം

ഹോളി: ഉയര്‍ന്ന ജാതിക്കാരനെതിരെ നിറം എറിഞ്ഞ ദളിതനെ പൊലീസ്‌ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ജാര്‍ഖണ്ഡ്: ഹോളി ആഘോഷത്തിനിടെ ഉയര്‍ന്ന ജാതിക്കാരനുനേരെ ചായം എറിഞ്ഞ ദളിതനെ പൊലീസ്‌
തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ കോദെര്‍മ ജില്ലയിലാണ് 52കാരനായ പ്രദീപ് ചൗധരി ക്രൂര മര്‍ദനത്തിനു ശേഷം കൊല്ലപ്പെട്ടത്.

ഹോളി ആഘോഷം നടക്കുന്നതിനിടയ്ക്ക് പ്രദീപ്, ചൗധികാര്‍ രാജേന്ദ്ര എന്നയാളുടെ ദേഹത്തേക്ക് നിറം വിതറുകയായിരുന്നു. തുടര്‍ന്ന് രാജേന്ദ്ര പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലീസ് പ്രദീപിനെ ബോധം പോകുന്നതുവരെ തല്ലി ചതയ്ക്കുകയും പിന്നീട് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെത്ത് പ്രദീപിന്റെ ഭാര്യ ജഷ്‌വ ദേവി പറഞ്ഞു. 

സഹോദരനെ കൂട്ടി ജഷ്‌വ ഉടന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പ്രദീപിനെ കാണാന്‍ അനുവദിച്ചില്ല. അടുത്ത ദിവസം പൊലീസ് അബോധാവസ്ഥയിലുള്ള പ്രദീപിനെ വീട്ടില്‍ കൊണ്ട് വിടുകയായിരുന്നു. ഉടന്‍ തന്നെ കൊദെര്‍മയിലെ സദാര്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് റാഞ്ചിയിലെ ആശുപത്രിയിലേക്ക് നിര്‍ദേശിച്ചെങ്കിലും അതിനു മുന്‍പേ പ്രദീപ് മരണത്തിന് കീഴടങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്