ദേശീയം

ജാട്ട് പ്രക്ഷോഭം: അനിശ്ചിതകാല സമരം മാറ്റി വെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്താനിരുന്ന സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഓള്‍ ഇന്ത്യാ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിരുന്നത്. 

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ പത്ത് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരം. ചര്‍ച്ചയ്ക്കായി മാര്‍ച്ച് 26ന് യോഗം ചേരുമെന്ന് ജാട്ട് നേതാവ് യെശ്പാല്‍ മാലിക് അറിയിച്ചു. 

വിദ്യാഭ്യാസത്തിലും മറ്റു സര്‍ക്കാര്‍ ജോലികളിലും ജാട്ട് സമുദായത്തിന് സംവരണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. പാര്‍ലമെന്റ് ഘരാവോ ചെയ്യാനും ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തിയിലും ധര്‍ണ്ണ നടത്താനുമായിരുന്നു ഇവര്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യമുന്നയിച്ച് ജാട്ട് വിഭാഗക്കാര്‍ തുടര്‍ച്ചയായി പത്തു ദിവസമാണ് പ്രക്ഷോഭം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും