ദേശീയം

യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവതിക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ പേരിലാണ് കര്‍ണാടക പൊലീസ് യുവതിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 

പ്രഭാ എന്‍ ബെലവംഗാല എന്ന ബംഗലൂരു സ്വദേശിനി തന്റെ ഫേസ്ബുക്ക് പേജില്‍ യോഗി ആദിത്യനാഥിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തിട്ടിരിക്കുന്നു എന്നാണ് പരാതി. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നുള്‍പ്പെടെ ആരോപിച്ച് ഐപിസി സെക്ഷന്‍ 67, 153A,292A,499,500,505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആരോപണവിധേയയായ യുവതി ഇതിന് മുന്‍പും സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക