ദേശീയം

എഎപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എഎപിയ്ക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. അടുത്തമാസം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപി എംഎല്‍എയായിരുന്ന വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. 

വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്ന വിവരം ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. എഎപിയില്‍ നിലനില്‍ക്കുന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവയില്‍ മനംമടുത്താണ് വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നതെന്നും തിവാരി ട്വിറ്ററില്‍ കുറിച്ചു. 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് വേദ് പ്രകാശ് എംഎല്‍എ സ്ഥാനം പോലും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതെന്നാണ് ബിജെപി വ്ക്താവായ തജീന്ദര്‍ പല്‍ ബാഗയുടെ അവകാശവാദം.

ഏപ്രില്‍ 23നാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. 26ന് ഫലം പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ