ദേശീയം

ഉത്തര്‍പ്രദേശില്‍ വിവാഹത്തിന് പോത്തിറച്ചിക്ക് പകരം കോഴി മാസം വിളമ്പിയാല്‍ മതിയെന്ന് പോലീസ്

സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: സര്‍ഫറാസ് ഹുസൈന്‍ എന്നയാളോടാണ് മകളുടെ വിവാഹത്തിന് പോത്തിറച്ചി ഉപയോഗിക്കരുതെന്നും പകരം കോഴിയിറച്ചി ഉപയോഗിക്കണമെന്നും പോലീസ് പറഞ്ഞത്. മകളുടെ വിവാഹ സദ്യയ്ക്ക് പോത്തിനെ കൊല്ലാന്‍ അനുമതി തേടിയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. 

മൊറാദാബാദ് ജില്ലയിലെ എല്ലാ അറവു ശാലകളും പൂട്ടിയതിനെത്തുടര്‍ന്നാണ് പ്രത്യേക അനുമതി വാങ്ങാനായി ഇദ്ദേഹം പോലീസ് സ്‌റ്റേഷനിലെത്തിയത്. മാര്‍ച്ച് 23 മുതലാണ് ജില്ലയിലെ അറവുശാലകള്‍ക്ക് താഴ് വീഴാന്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം അനധികൃത അറവുശാലകള്‍ അടയ്ക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും എല്ലാ അറവുശാലകളും അടച്ചുപൂട്ടുന്ന തരത്തിലാണ് സര്‍ക്കാര്‍ നടപടികള്‍.

ഇതേ തുടര്‍ന്ന് മാംസ വ്യാപാരികളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. നിയമവിധേയമായ അറവുശാലകള്‍ മൊറാദാബാദിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതും പൂട്ടിക്കാന്‍ കാരണം നോക്കി ഇരിക്കുകയാണ് അധികൃതര്‍. ഗോവധം നിരോധിച്ച സംസ്ഥാനങ്ങളില്‍ പോത്തിനെയും എരുമകളെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിന് അനുമതിയുള്ളതാണ്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു