ദേശീയം

മോദിയെ പ്രശംസിച്ച് രാമചന്ദ്ര ഗുഹ; ഇന്ത്യയുടെ ശക്തരായ പ്രധാനമന്ത്രിമാരില്‍ നരേന്ദ്ര മോദി മൂന്നാമന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് പ്രശസ്ത ചരിത്ര ഗവേഷകന്‍ രാമചന്ദ്ര ഗുഹ. നെഹ്‌റുവിനും, ഇന്ദിരാ ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട മൂന്നാമത്തെ ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.   

മോദിയുടെ വ്യക്തിപ്രഭാവം ജാതിയും ഭാഷയുമെല്ലാം അതിജീവിച്ച് ജനങ്ങളിലേക്കെത്തിയെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഇന്ത്യ സമ്മിറ്റില്‍
പങ്കെടുത്തുകൊണ്ടായിരുന്നു രാമചന്ദ്ര ഗുഹയുടെ പ്രതികരണം. 

വ്യക്തി പ്രഭാവവും, കാര്യ പ്രാപ്തിയും, ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയുമെല്ലാം അതിര്‍വരമ്പുകളും അതിജീവിച്ച് നെഹ്‌റുവിനും ഇന്ദിരാ ഗാന്ധിക്കും ശേഷം ജനങ്ങളോട് അടുത്തിരിക്കുന്ന പ്രധാനമന്ത്രി മോദിയാണെന്നും രാമചന്ദ്ര ഗുഹ പറയുന്നു.

മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചതിന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതിനായി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രാമചന്ദ്ര ഗുഹ രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി