ദേശീയം

കൊലക്കേസ് പ്രതിയായ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ഗോരഖ്പൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എംഎല്‍എക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വേദി പങ്കിട്ടത് വിവാദമാകുന്നു. ഗോരഖ്പൂരില്‍ നടന്ന പരിപാടിയില്‍ നൗതാന്‍വായില്‍ നിന്നുമുള്ള സ്വതന്ത്ര എംഎല്‍എക്കൊപ്പം യോഗി വേദി പങ്കിട്ടതാണ് ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത്. 

പരിപാടിക്കിടെ ആദിത്യനാഥിന്റെ കാലില്‍ വീണ് അമാന്‍മണി എന്ന വിവാദ എംഎല്‍എ അനുഗ്രഹം വാങ്ങുകയും ചെയ്തു. ഇതിന് പുറമെ ചില രേഖകളും ഇയാള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരുന്നത്.

ക്രമസമാധാനപാലനമാണ് തന്റെ പ്രധാന അജണ്ടയെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വ്യക്തിക്കൊപ്പം വേദി പങ്കിട്ട ആദിത്യനാഥിന്റെ നടപടിയാണ് വിവാദത്തിലാകുന്നത്. എന്നാല്‍ പൊതുജനങ്ങളുടെ പ്രതിനിധിയായ വ്യക്തികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് യുപിയിലെ ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി