ദേശീയം

കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കി; തിരിച്ചടിക്കുമെന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ വികൃതമാക്കി. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു ജവാന്‍മാരുടെ മൃതദേഹങ്ങളാണ് പാക്ക് സൈന്യം വികൃതമാക്കിയത്. വടക്കന്‍ കമാന്‍ഡ് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പാക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനിയര്‍ കമ്മിഷണര്‍ ഓഫിസര്‍ നയിബ് സുബേദര്‍ പരംജീത് സിങ്ങിന്റെയും ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റേയും മൃതദേഹങ്ങളാണ് വികൃതമാക്കിയത്. ഇതിന് തക്ക തിരിച്ചടി നല്‍കുമെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

തിങ്കളാഴ്ച രാവിലെ 8.40 നാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന 22 സിഖ് റെജിമെന്റിലെ ഒന്‍പത് സൈനികര്‍ക്ക് നേരെയാണ് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം വെടിയുതിര്‍ത്തത്. റോക്കറ്റും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 200 മീറ്ററോളം ഇന്ത്യയിലേക്ക് കടന്നു കയറിയാണ് പാക് സൈന്യം മൃതദേഹങ്ങള്‍ വികലമാക്കിയത്. ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു പുറമേ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശവാസികള്‍ക്കും പരിക്കേറ്റതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത