ദേശീയം

സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് ജി സാറ്റ് 9 വിക്ഷപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ ഉപഗ്രഹമായ ജി സാറ്റ് 9 വിക്ഷേപിച്ചു. വൈകീട്ട് 4.57 ഓടെ ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. 

പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക്ക് രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി. 450 കോടിയുടെ പദ്ധതിയാണ് ഇന്നു നടക്കുന്ന വിക്ഷേപണത്തോടെ പൂര്‍ത്തിയാവുന്നത്. വികൃതിച്ചെറുക്കന്‍ എന്നാണ് സാറ്റലൈറ്റിന് ഐഎസ്ആര്‍ഒ നല്‍കിയിരിക്കുന്ന വിളിപ്പേര്. 50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിയ്ക്കുക.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് വിക്ഷേപിച്ച ഉപഗ്രഹം സാര്‍ക് രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നിവയുടെ വികസനത്തിനായി സൗജന്യമായി ഉപയോഗിക്കാനാകും. 

2014ലാണ് ഇന്ത്യ ഈ പദ്ധതിയുമായി രംഗത്തെത്തുന്നത്. സാര്‍ക്ക് സാറ്റലൈറ്റ് എന്നായിരുന്നു ആദ്യം ഉപഗ്രഹത്തിന് പേരിട്ടിരുന്നത്. ഈ പദ്ധതിയില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേരു മാറ്റിനല്‍കുകയായിരുന്നു. ദക്ഷിണേഷ്യന്‍ റീജണിലുള്ള രാജ്യങ്ങള്‍ക്ക് ആശയവിനിമയം, ദുരിതാശ്വാസം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് ഉപഗ്രഹം. 12 വര്‍ഷത്തെ കാലാവധിയാണ് ഉപഗ്രഹത്തിനുള്ളത്. 

സബ്കാ സാത്, സബ്കാ വികാസ് ആശയവുമായി തുടക്കം കുറിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിക്കുന്ന കാര്യം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിവാര റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണു പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു