ദേശീയം

കപില്‍ മിശ്രയുടെ ആരോപണം അസംബന്ധം, അടിസ്ഥാനരഹിതം; മനീഷ് സിസോദിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കപില്‍ മിശ്രയുടെ ആരോപണം പരിഹാസ്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കപില്‍ മിശ്രയുടെ ആരോപണം ആസംബന്ധവും അടിസ്ഥാന രഹിതവുമാണ്. കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ ആരാപണത്തിന് പിന്നാലെയാണ് സിസേദിയയുടെ പ്രതികരണം.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇത് പരിഹാസ്യമാണ്. തരം താഴ്ന്നതാണ്. ആരോപണത്തിന്റെ നികൃഷ്ടമായ രൂപമാണിതെന്നും മനിഷ് സിസോദിയ പറഞ്ഞു

നിരവധി എം എല്‍ എമാരാണ് ജലവകുപ്പുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുന്നത്. ആളുകളുടെ കുറ്റപ്പെടുത്തലുകള്‍ എം എല്‍ എമാര്‍ കേള്‍ക്കുകയാണ്. ഇന്നലെ താന്‍ ഇക്കാര്യം കപില്‍ മിശ്രയോട് പറയുകയും മുഖ്യമന്ത്രിയോട് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി കപില്‍ മിശ്ര എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചകള്‍ കണ്ടെത്തിയതിെ തുടര്‍ന്നായിരുന്നു കപില്‍ മിശ്രയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത