ദേശീയം

തനി തരൂര്‍ നിര്‍മിതി അല്ല, 'ഫരാഗോ ഓഫ് മിസ് ഇന്‍ട്രപ്രട്ടേഷന്‍' 

സമകാലിക മലയാളം ഡെസ്ക്

ര്‍ണോബ് ഗോസാമിക്ക് കൊടുത്ത മറുപടിയിലെ കിടിലം കൊള്ളിച്ച ആ വാക്കുകളുടെ കൂട്ടം ആദ്യമായി പ്രയോഗിക്കുന്നയാള്‍ ശശി തരൂര്‍ അല്ലെന്ന് ഹഫിങ്ടണ്‍ പോസ്റ്റിന്റെ കണ്ടെത്തല്‍. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ മെഹ്ദി ഹസന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ 2013-ല്‍ നടത്തിയ പ്രഭാഷണത്തില്‍ സമാന വാക്കുകള്‍ ഉപയോഗിച്ചിരുന്നു. 
'Farrago Of Distortions, Msirepresentations' എന്ന വാക്കുകളുടെ കൂട്ടം പലരും ഗൂഗിളില്‍ തിരഞ്ഞെങ്കിലും അത് അതുപോലെ മുന്‍പ് മറ്റാരും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നില്ല. മാത്രമല്ല ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥം തേടിയവരുടെ എണ്ണം കണ്ട് കിടുങ്ങിപ്പോയെന്ന് ഓക്‌സ്ഫഡ് ഡിക് ഷനറിയുടെ ഓണ്‍ലൈന്‍ വിഭാഗവും വെളിപ്പെടുത്തിയിരുന്നു. 
ഈ സാഹചര്യത്തിലാണ് ഹഫിങ്ടണ്‍ പോസ്റ്റ് ഈ വാക്കുകള്‍ ഉപയോഗിച്ചവരെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. മെഹ്ദി ഹസന്‍ ഓക്‌സ്ഫഡ് യൂണിയനില്‍ ഒരു സംവാദത്തില്‍ പ്രസംഗിച്ചത് 2013-ല്‍ ആണ്. ഫസലിയര്‍ ലീ റിഗ്ബി എന്ന ബ്രിട്ടീഷ് സൈനികന്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സമാനമായ പ്രയോഗം.
'An astonishing set of speeches so far making this case tonight. A mixture of just cherry-picked quotes, facts and figures, self-serving, selective... a farrago of distortions, msirepresentations, misquotations...,'
ഇതായിരുന്നു മെഹ്ദി ഹസന്റെ പ്രയോഗം. തരൂറിന്റെ പ്രസ്താവനയുടെ സമാനമായ സാഹചര്യമാണ് ഈ സംഭവത്തിനും ഉള്ളത്. ഒരു കൊലപാതകത്തിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെയാണ് രണ്ടു പ്രയോഗങ്ങളും വിമര്‍ശിക്കുന്നത്. 
ഹസന്റെ പ്രസംഗം ആഗോള ശ്രദ്ധ നേടിയതായിരുന്നു. 20 ലക്ഷം ആളുകളാണ് അത് യു ട്യൂബില്‍ കണ്ടത്. ഇസ് ലാം സമാധാനത്തിന്റെ മതമാണെന്നു സ്ഥാപിക്കുന്നതായിരുന്നു ഹസന്റെ പ്രസംഗം. ആ പ്രസംഗം ശശി തരൂര്‍ കേട്ടിരൂന്നോ എന്നു മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.
തന്റെ നിരവധി പുസ്തകങ്ങളില്‍ അസാധാരണമായ വാക്പ്രയോഗങ്ങള്‍കൊണ്ട് അമ്പരപ്പിച്ചിട്ടുള്ള തരൂര്‍ മെഹ്ദി ഹസന്റെ ഈ പ്രസംഗത്തില്‍ നിന്നുള്ള വാചകങ്ങള്‍ പകര്‍ത്തിയതാണോ എന്ന ചോദ്യവും പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. 

മെഹ്ദി ഹസന്റെ പ്രസംഗത്തിന്റെ വിഡിയോ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു