ദേശീയം

സോണിയയ്ക്കും രാഹുലിനും തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം നേരിടണമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും തിരിച്ചടി. കേസില്‍ ഇരുവരും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. 

യങ് ഇന്ത്യക്കെതിരായ അന്വേഷണവുമായി ആദായ നികുതി വകുപ്പിന് മുന്നോട്ടു പോകാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന് നല്‍കണമെന്നും യങ് ഇന്ത്യയോട്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് രാഹുലിന്റേയും സോണിയയുടേയും നീക്കം. 

2012ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിനെ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. യങ് ഇന്ത്യ കമ്പനി രൂപീകരിച്ച് അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ സ്വത്തുക്കള്‍ സോണിയയും, രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി