ദേശീയം

മോദിക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചുകൊടുത്ത് സൈനീകന്റെ ഭാര്യയുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചുകൊടുത്ത് സൈനീകന്റെ ഭാര്യയുടെ പ്രതിഷേധം. അതിര്‍ത്തിയില്‍ പാക് സൈനീകരുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായിട്ടും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് സൈനീകന്റെ ഭാര്യയുടെ നടപടി.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തൊടാന്‍ ഭയപ്പെടും എന്നായിരുന്നു നിങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒന്നെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുന്‍ സൈനീകന്‍ ദരംവീര്‍ സിങ്ങിന്റെ ഭാര്യ സുമന്‍ സിങ് ഓര്‍മിപ്പിക്കുന്നു. 

എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അതിര്‍ത്തിയിലെ സാഹചര്യം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മോശമാണെന്നും കത്തില്‍ സുമന്‍ സിങ് ആരോപിക്കുന്നു. 1991 മുതല്‍ 2007 വരെയായിരുന്നു ദരംസിങ് സുരക്ഷ സേനയില്‍ പ്രവര്‍ത്തിച്ചത്. 

ആം ആദ്മി പാര്‍ട്ടിയിലാണ് ദരംസിങ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന പാക് വെടിവെയ്പ്പില്‍ സൈനീകര്‍ കൊല്ലപ്പെടുന്നതിലുള്ള ദേഷ്യമാണ് മോദിക്ക് ബ്ലൗസും കത്തും അയക്കുന്നതിലേക്ക് ഭാര്യയെ നയിച്ചതെന്ന് ദരംസിങ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍