ദേശീയം

രാമക്ഷേത്രത്തിന് മുന്നോടിയായി റാം രാമായണ മ്യൂസിയവുമായി യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ സരയൂ നദിക്കരയില്‍ 225 കോടി മുതല്‍ മുടക്കില്‍ റാം രാമായണ മ്യൂസിയവുമായി യുപി സര്‍ക്കാര്‍. 25 ഹെക്ടര്‍ സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. ക്ഷേത്രസമാനമായ അന്തരീക്ഷത്തില്‍ ഭജനകളും യാഗങ്ങളും ഉള്‍പ്പടെ നടത്താനാവുന്ന രീതിയിലാണ് മ്യൂസിയത്തിന്റെ നിര്‍മാണം. അതേസമയം സര്‍ക്കാരിന്റെ ഈ നീക്കം തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുന്നോടിയായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തിലൊരാശയം മുന്നോട്ട വെച്ചത്. ഇതിനായി അയോധ്യയില്‍ സരയൂ നദിയിടെ തീരത്ത്‌
യുപി സര്‍ക്കാരിനോട് സ്ഥലം  ആവശ്യപ്പെട്ടെങ്കിലും അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്ഥലം നല്‍കാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ നേടിയ മഹാവിജയത്തെ തുടര്‍ന്ന് ബിജെപിയുടെ പുതിയ പദ്ധതിക്ക് യോഗി സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. ഇതിനായി 225 കോടിയും യുപി സര്‍ക്കാര്‍ തന്നെ നല്‍കും.

ഒന്നരവര്‍ഷം കൊണ്ട് മ്യൂസിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി റാം മ്യൂസിയം തുറക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നു.

ഭക്തരെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് മ്യൂസിയം നിര്‍മ്മിക്കുന്നതെന്നാണ് ിന്റെ നിര്‍മ്മാണമെന്നാണ് ധാരണപത്രത്തിലുള്ളത്. രാമായണ സര്‍ക്യൂട്ട് ചെയര്‍ പേഴ്‌സണ്‍ റാം ഔതര്‍ വ്യക്തമാക്കുന്നത്. രാാമക്ഷേത്രത്തിന് സമാനമായ പ്രാര്‍ത്ഥനയും യാഗങ്ങളും ഇവിടെ നടക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. രാമനെ കുറിച്ച് പഠിക്കുന്നതിനായി ഇവിടെ എല്ലാവിഭാഗം ആളുകള്‍ക്ക് എത്താം. 

പദ്ധതിയിലൂടെ സര്‍ക്കാര്‍ ഇന്ത്യന്‍ പൈതൃകത്തിലൂന്നിയ സാംസ്‌കാരിക മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നാണ് അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ ഹരീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ രാമനെ തിരിച്ചത്തിക്കാനുള്ള രാഷ്ടീയ അജണ്ടയുണ്ടോ എന്ന് ഭയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമ ചരിതങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ലെന്നും ലോകത്തിലെ എല്ലാമനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്നും അതിന്റെ ശാസ്ത്രീയത തെളിയിക്കുന്ന പ്രദര്‍ശനങ്ങളും മ്യൂസിയത്തിലുണ്ടാകും. അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ് മ്യൂസിയം പ്രവര്‍ത്തിപ്പിക്കുക. കൂടാതെ ത്രീഡി ഡിസ്‌പേകളും മ്യൂസിയത്തിലുണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക