ദേശീയം

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കി വിവേക് ഒബ്‌റോയ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ഫ്‌ലാറ്റുകളാണ് വിവേക് ഒബ്‌റോയ് നിര്‍മിച്ചു നല്‍കിയത്. 

മഹാരാഷ്ട്രയിലെ താനെയിലാണ് ഫ്‌ലാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 11ന് സുഖ്മയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നല്‍കി കഴിഞ്ഞു. ഇനിയുള്ള 21 ഫ്‌ലാറ്റുകളും കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. 

ഫ്‌ലാറ്റ് നിര്‍മിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലായതിനാല്‍ മഹാരാഷ്ട്രക്കാരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് താരം വ്യക്തമാക്കുന്നു. ഒബ്‌റോയുടെ നീക്കത്തില്‍ സിആര്‍പിഎഫ് നന്ദി പറഞ്ഞു. കൊല്ലപ്പെട്ട മഹാരാഷ്ട്രക്കാരായ ജവാന്മാരുടെ വിവരങ്ങള്‍ നല്‍കുമെന്നും സിആര്‍പിഎഫ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത