ദേശീയം

കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി; പ്രസ്താവനകള്‍ മാധ്യമങ്ങളോട് മതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി. കര്‍ണന്റെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. 

എല്ലാ ദിവസവും കേസിനെ കുറിച്ച് പരാമര്‍ശിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ പറഞ്ഞു. പ്രസ്താവന മാധ്യമങ്ങളോട് മതി. അപേക്ഷ ഫയല്‍ ചെയ്താല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

കോടതിയലക്ഷ്യത്തില്‍ വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു അഭിഭാഷകന്റെ ശ്രമം.മുത്തലാഖില്‍ സുപ്രീംകോടതിയില്‍ വാദം നടക്കവെയായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു