ദേശീയം

ബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളിലെ മമതയുടെ മുന്നേറ്റത്തിന് തടയിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല.തൃണമൂല്‍ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് വിജയവഴിയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. പശ്ചിമ ബംഗാളിലെ ഏഴ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏഴിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ഏഴില്‍ നാലിടത്തും തൃണമൂല്‍ ആധികാരികമായ വിജയം നേടി.

ഡാര്‍ജിലിങ് മേഖലയില്‍ ഗൂര്‍ഖാ ജനശക്തിയാണ് വിജയം നേടിയത്. ഇവിടെ ബിജെപി ഇവര്‍ക്കൊപ്പം സഖ്യശക്തിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസിന് മേല്‍കൈയുണ്ടായിരുന്ന ദൊമ്കല്‍,റെയ്ഗഞ്ച് മുന്‍സിപ്പാലിറ്റിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയമാണ് നേടാനായത്. പൂജാലിയും തൃണമൂലിനൊപ്പം നിന്നു. ദൊമ്കല്‍ മുന്‍സിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകളും റെയ്ജംഗില്‍ 2 സീറ്റുകളും മാത്രമാണ് സിപിഎമ്മിന് നേടാനായത്. കോണ്‍ഗ്രസ് - ഇടതുപാര്‍ട്ടികള്‍ സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇരുപാര്‍്ട്ടികള്‍ക്കുമായില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ട് ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ചിരുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയനേട്ടം കൈവരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ നേട്ടം നേടാന്‍ ബിജെപിക്കും കഴിഞ്ഞില്ല. അതേസമയം തെരഞ്ഞടുപ്പിനോടനുബന്ധിച്ച വലിയ രീതിയിലുള്ള ബൂത്ത് പിടുത്തം ഉണ്ടായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്