ദേശീയം

ദയ ഹര്‍ജിയുമായി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകില്ലെന്ന് വ്യക്തമായതോടെ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ച് ജസ്റ്റിസ് കര്‍ണന്‍. സുപ്രീംകോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനാണ് ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്നത്. 

കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയായിരുന്നു കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചത്. ആര്‍ട്ടിക്കിള്‍ 72 പ്രകാരം, കര്‍ണനെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ വഴിയാണ് കര്‍ണന്റെ അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. 

ആര്‍ട്ടിക്കിള്‍ 72 പ്രകാരം ഒരു വ്യക്തിക്ക് മേലുള്ള ഏത് ശിക്ഷാ വിധിയും എടുത്തുകളയാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ജസ്റ്റിസ് കര്‍ണന് വേണ്ടി അഭിഭാഷകരായ മാത്യു ജെ നെടുമ്പാറ, എ.സി.ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ദയാഹര്‍ജി രാഷ്ട്രപതിക്കയച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ