ദേശീയം

എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. രവി കുമാര്‍ (27) എന്നയാളാണ് മരിച്ചത്. പ്രദേശത്ത് തിരച്ചില്‍ നടത്തിയ ദുരന്തരക്ഷാസേനയാണ് രവികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് രവി കുമാറിനെ കാണാതാകുന്നത്. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയ രവി കുമാറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു. 

പ്രധാന പാതയില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് രവി കുമാറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പര്‍വതാരോഹണത്തിന് രവി കുമാറിനെ സഹായിച്ച ഗൈഡ് ലാക്പ വോംഗ്യ ഷെര്‍പയെ കടുത്ത ശൈത്യത്തില്‍പെട്ട് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇറക്കത്തിനിടെ ഷെര്‍പയും കുമാറും രണ്ട് വഴികളിലായെന്നാണ് കരുതുന്നത്. എവറസ്റ്റില്‍ അടുത്ത ദിവസങ്ങളില്‍ മരിക്കുന്ന നാലാമത്തെ ആളാണ് രവി കുമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ